ഇടുക്കിയിൽ നായാട്ടു സംഘം അറസ്റ്റിൽ; തോക്കും തിരകളും പിടിച്ചെടുത്തു

ഇടുക്കിയിൽ നായാട്ടിനിടെ നായാട്ടു സംഘത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കട്ടപ്പന കടമാക്കുഴി സ്വദേശികളായ പുതുപ്പറമ്പിൽ ലിജോ, വെട്ടിക്കല് ഉണ്ണി,മാട്ടുക്കട്ട കുറുമ്പൻകാവിൽ സണ്ണി, വള്ളക്കടവ് മറ്റത്തിൽ ജോസഫ്, എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽനിന്ന് തോക്കും തിരകളും പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെ ചെങ്കര മൂങ്കലാർ ഭാഗത്ത് വന്യമൃഗത്തെ വേട്ടയ്ക്ക് എത്തിയതായിരുന്നു ഇവർ. വെടിയൊച്ച കേട്ടാണ് വനംവകുപ്പിന്റെ്റെ പട്രോളിങ് സംഘം ഇവർ എത്തിയ വാഹനത്തിന്റെ സമീപത്തെത്തിയത്. വെടിയുതിർത്തെങ്കിലും ഇവർക്കു വന്യമൃഗങ്ങളൊന്നും കിട്ടിയില്ലെന്ന് വനപാലകർ പറയുന്നു. ഡെപ്യുട്ടി … Continue reading ഇടുക്കിയിൽ നായാട്ടു സംഘം അറസ്റ്റിൽ; തോക്കും തിരകളും പിടിച്ചെടുത്തു