പശ്ചിമേഷ്യൻ യുദ്ധഭീതി: മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷം ലോകരാജ്യങ്ങളെ മുനയിൽ നിർത്തുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. ഇറാൻ-ഇസ്രായേൽ തർക്കം ആഗോള യുദ്ധത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനിൽക്കെ, രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്തു. നാളെ വൈകിട്ട് 6.30-ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് ഈ നിർണ്ണായക ചർച്ച നടക്കുക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ആഗോളതലത്തിൽ ഇന്ത്യ നേരിടാൻ പോകുന്ന നയതന്ത്ര വെല്ലുവിളികളും പശ്ചിമേഷ്യയിൽ … Continue reading പശ്ചിമേഷ്യൻ യുദ്ധഭീതി: മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി