മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തെ രൂക്ഷമായ ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി ചിരിക്കുന്നുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കലാപം ആളിപ്പടരാനാണ് താല്‍പ്പര്യമെന്ന് കുറ്റപ്പെടുത്തി. മണിപ്പൂര്‍ ഇന്ന് ഒരു സംസ്ഥാനമല്ല രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച രാഹുല്‍ ഗാന്ധി ഇന്ത്യന്‍ സൈന്യം വിചാരിച്ചാല്‍ രണ്ട് ദിവസം കൊണ്ട് മണിപ്പൂരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കി.

പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഇന്നലെ രണ്ട് മണിക്കും 12 മിനിറ്റ് സംസാരിച്ചു, എന്നാല്‍ അവസാന രണ്ട് മിനിറ്റ് മാത്രമാണ് മണിപ്പൂരിനെപ്പറ്റി സംസാരിച്ചതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിലെ സാഹചര്യം ചിരിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത് പ്രധാനമന്ത്രിക്ക് യോജിച്ചത് അല്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ലോക്സഭയിലെ പ്രസംഗത്തില്‍ പ്രധാനമന്ത്രി കോണ്‍ഗ്രസിനെക്കുറിച്ചാണ് സംസാരിച്ചതെന്ന് പറഞ്ഞ രാഹുല്‍ കോണ്‍ഗ്രസ് അല്ല വിഷയം മണിപ്പൂര്‍ ആണെന്നും ചൂണ്ടിക്കാണിച്ചു.

‘പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ സുരക്ഷാ കാരണങ്ങളാല്‍ പോകാന്‍ കഴിയില്ലെങ്കില്‍ മണിപ്പൂരിനേക്കുറിച്ച് സംസാരിക്കാന്‍ എങ്കിലും ശ്രമിക്കൂ. ചരിത്രത്തില്‍ ആദ്യമായി ഭാരത് മാതാ എന്ന വാക്ക് പാര്‍ലമെന്റ് രേഖകളില്‍ നിന്ന് നീക്കം ചെയ്തു. 2024ല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുമോ എന്നതല്ല പ്രശ്നം, വിഷയം മണിപ്പൂര്‍ കത്തുന്നു എന്നതാണ്’; രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യം ദുഃഖത്തില്‍ ആയിരിക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ചൂണ്ടിക്കാണിച്ച രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ കണ്ടതും കേട്ടതും താന്‍ മുന്‍പ് എവിടെയും കേട്ടിട്ടില്ലെന്നും വ്യക്തമാക്കി. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പ്രധാനമന്ത്രിക്ക് അറിയില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

മണിപ്പൂര്‍ മുഖ്യമന്ത്രിക്ക് എതിരെയും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. ‘മണിപ്പൂരില്‍ ആയിരക്കണക്കിന് ആയുധങ്ങള്‍ മോഷണം പോയി. ഇത് നടക്കട്ടെ എന്നാണോ അമിത് ഷാ കരുതുന്നത്. അതിക്രമങ്ങള്‍ നടക്കുകയാണ്. അത് തുടരട്ടെ എന്നാണോ ആഭ്യന്തര മന്ത്രിയുടെ നിലപാട്. മണിപ്പൂരില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. അതിക്രമങ്ങള്‍ മാത്രം ആണ് നടക്കുന്നത്. ആദ്യം വേണ്ടത് അതിക്രമങ്ങള്‍ നിര്‍ത്തുക എന്നതാണ്’; രാഹുല്‍ ഗാന്ധി പറഞ്ഞു. അതിനുള്ള സംവിധാനങ്ങള്‍ പ്രധാനമന്ത്രിയുടെ കൈകളില്‍ ഉണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

മഹാകുംഭമേളയിൽ വീണ്ടും അഗ്നിബാധ

പ്രയാഗ്രാജ്: മഹാകുംഭമേള പരിസരത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

സംസ്ഥാന ബജറ്റ്: തിരുവനന്തപുരം മെട്രോ ഉടൻ, അതിവേഗ റെയില്‍ പാത കൊണ്ടു വരാൻ ശ്രമം

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാർഥ്യമാക്കണമെന്ന് ധനമന്ത്രി കെ.എന്‍...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

അമേരിക്ക നാടുകടത്തിയത് 15,756 ഇന്ത്യാക്കരെ; കണക്കുകൾ പുറത്ത്

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ നൂറിലേറെ ഇന്ത്യക്കാരെ യു.എസ് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ...

Related Articles

Popular Categories

spot_imgspot_img