പ്ലസ് ടു പരീക്ഷാഫലം വന്നതിനു പിന്നാലെ ദുരന്തം; കോട്ടയത്ത് കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ

കോട്ടയം: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു. തോട്ടയ്ക്കാട് മാടത്താനി വടക്കേമുണ്ടയ്ക്കൽ വി.ടി.രമേശിന്റെ മകൾ ആർ.അഭിദ പാർവതി (18) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴോടെ കോട്ടയം ചന്തക്കവല ഭാഗത്തായിരുന്നു അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ കുറുമ്പനാടം സെന്റ് ആന്റണീസ് അധ്യാപിക കെ.ജി.നിഷയെ (47) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിദയുടെ പരീക്ഷാ ഫലം പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് വരികയായിരുന്നു ഇരുവരും. ഇതിനിടെ കലക്ടറേറ്റ് ഭാഗത്തുനിന്ന് എത്തിയ കാർ ഇവരെ … Continue reading പ്ലസ് ടു പരീക്ഷാഫലം വന്നതിനു പിന്നാലെ ദുരന്തം; കോട്ടയത്ത് കാറിടിച്ച് വിദ്യാർത്ഥിനി മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ