പ്ലസ് ടു പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കുന്നത്. എസ്എസ്എൽസി പരീക്ഷാഫലം വന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് പ്ലസ് ടു ഫലവും വരുന്നത്. ഈ വർഷം നാലര ലക്ഷത്തോളം വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. മൂന്നര മുതൽ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും. മാർച്ച് 6 മുതൽ 29 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്. … Continue reading പ്ലസ് ടു പരീക്ഷാഫലം ഇന്ന്