ഇടുക്കിയിൽ ഏലത്തോട്ടത്തിലെ പണിക്കിടെ തൊഴിലാളികൾക്ക് പെരുന്തേനീച്ചയുടെ കുത്തേറ്റു. . നെടുങ്കണ്ടം -ആട്ടുപാറ സ്വദേശികളായ സുബ്രമണി (65), പൂങ്കൊടി (45) എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. തോട്ടത്തിലെ പണിക്കിടയിൽ കൂട്ടമായെത്തിയ പെരുന്തേനീച്ച ഇരുവരെയും കുത്തുകയായിരുന്നു. രക്ഷാശ്രമത്തിനിടെ മറ്റ് നാലുപേര്‍ക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്. കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവർ അപകട നില തരണം ചെയ്തു. കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോലയിലും പെരുന്തേനീച്ചയുടെ കുത്തേറ്റ ആറ് പേർ കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed