ബൊഗോട്ട, കൊളംബിയ: വിമാനാപകടത്തില്‍ കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ നാലു കുട്ടികളെ കൊളംബിയലെ ആമസോണ്‍ കാടുകളില്‍നിന്നു ജീവനോടെ കണ്ടെത്തി. രണ്ടാഴ്ച്ച മുന്‍പ് നടന്ന വിമാനാപകടത്തില്‍ കാണാതായ കുട്ടികളെയാണ് കണ്ടെത്തിയതെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. ഇത് രാജ്യത്തിന്റെ സന്തോഷമാണ്. സൈന്യത്തിന്റെ ശ്രമകരമായ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പെട്രോ ട്വിറ്ററില്‍ അറിയിച്ചു. ഈ നാല് കുട്ടികളുടെ അമ്മയായ റനോക്ക് അപകടത്തില്‍ മരിച്ചിരുന്നു.
മേയ് ഒന്നിന് നടന്ന വിമാനാപകടത്തില്‍ കാണാതായവരാണ് നാലു കുട്ടികളും. ഇവരെ കണ്ടെത്തുന്നതിന് നൂറിലധികം സൈനികരെയും പരിശീലനം ലഭിച്ച നായ്ക്കളെയും ഉപയോഗിച്ചാണ് തിരിച്ചില്‍ നടത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞിന് പുറമെ 13, ഒന്‍പത്,നാലു എന്നീ വയസ്സുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. ഇവര്‍ വനത്തിനുള്ളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. വിമാനാപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.
അപകടത്തില്‍പ്പെട്ടവരില്‍ ചിലര്‍ ജീവനോട് അവശേഷിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ക്ക് സൂചന നല്‍കിയത് മരചില്ലകളും ചുള്ളികമ്പുകളും ഉപയോഗിച്ച നിര്‍മ്മിച്ച പാര്‍പ്പിടവും കുട്ടികള്‍ പാലു കുടിക്കുന്ന ബോട്ടിലും കണ്ടെത്തിയതാണ്.