പിണറായിയിൽ പൊട്ടിത്തെറി; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു

കണ്ണൂർ: കണ്ണൂർ പിണറായിയിൽ ഉണ്ടായ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിന് ഗുരുതര പരിക്ക്. വെണ്ടുട്ടായി കനാൽ കരയിൽ, വിപിൻ രാജിന്റെ വീടിന് സമീപം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്. സ്‌ഫോടനത്തിൽ വിപിൻ രാജിന്റെ കൈപ്പത്തി പൂർണമായും തകർന്ന നിലയിലാണ്. പരിക്കേറ്റ ഇയാളെ ഉടൻ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യഘട്ടത്തിൽ ബോംബ് പൊട്ടിത്തെറിയാണെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ ബോംബല്ല, ശക്തിയേറിയ നാടൻ പടക്കമാണ് പൊട്ടിയതെന്നാണ് പൊലീസ് വിശദീകരണം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫോറൻസിക് … Continue reading പിണറായിയിൽ പൊട്ടിത്തെറി; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി തകർന്നു