താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനിന് തീപിടിച്ച് അപകടം; സുൽത്താൻ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോവുകയായിരുന്നു പിക്കപ്പ് വാൻ

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനിന് തീപിടിച്ച് അപകടം. കോഴിക്കോട് നിന്നും സുൽത്താൻ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന പിക്കപ്പ് വാനിനാണ് തീപിടിച്ചത്. Pick-up van catches fire at Thamarassery Pass ഹൈവേ പോലീസും മുക്കത്ത് നിന്ന് ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. ചുരം ആറാം വളവിൽ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ആളപായമില്ല എന്നാണു ആദ്യം പുറത്തുവരുന്ന റിപ്പോർട്ടുകൾ.