ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ധന കമ്പനികള്‍ കുറയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ധനക്കമ്പനികള്‍ക്ക്, അവരുടെ നഷ്ടം കുറയ്ക്കാനായതോടെയാണ് വില കുറയ്ക്കാനായി തയ്യാറെടുക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ സൂചിപ്പിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. ഇതേ തുടര്‍ന്നാണ് വില കുറയ്ക്കാനൊരുങ്ങുന്നത്. മുന്‍പ് ക്രൂഡ് ഓയില്‍ വില കുറഞ്ഞപ്പോഴും നഷ്ടം നികത്തുന്നതിനായി വിലകുറയ്ക്കുന്നതിനായി കമ്പനികള്‍ തയ്യാറായിരുന്നില്ല.
ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറയ്ക്കുന്നത് എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സൂചിപ്പിക്കുന്നത്.