മയക്കുവെടി വിലക്കണമെന്ന ഹര്‍ജി: പിഴയിട്ട് സുപ്രീം കോടതി

ന്യൂഡല്‍ഹി: അരിക്കൊമ്പനെ മയക്കുമരുന്ന് വെടിവെക്കരുതെന്ന ഹര്‍ജിയില്‍ പിഴയിട്ട് സുപ്രീംകോടതി. അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കുന്നത് വിലക്കണമെന്ന് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്കെതിരെ 25000 രൂപയാണ് സുപ്രീംകോടതി പിഴയിട്ടത്. അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. എല്ലാ രണ്ടാഴ്ചയും അരിക്കൊമ്പന് വേണ്ടി പൊതുതാല്പര്യ ഹര്‍ജി വരുന്നുവെന്ന് വിമര്‍ശിച്ച കോടതി, ആന കാട്ടില്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്ക് എന്തിന് അറിയണമെന്നും ചോദിച്ചു.

അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആനയ്ക്ക് പരിക്കുണ്ടെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. നിലവില്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലവുമായി അരിക്കൊമ്പന്‍ ഒത്തുപോകുന്നില്ല. ഇത് ആനയുടെ ആരോഗ്യത്തെ ബാധിച്ചെന്നും ഈ സാഹചര്യത്തില്‍ അരിക്കൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ നിരന്തരമുള്ള അരിക്കൊമ്പന്‍ ഹര്‍ജികളില്‍ നിരസം പ്രകടിപ്പിച്ച കോടതി, അതുതന്നെയാണോ കോടതിയുടെ യഥാര്‍ഥ ലക്ഷ്യമെന്നും ചോദ്യം ഉന്നയിച്ചു. ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18,...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി...

Other news

മോഹൻലാൽ എന്നെ വിളിച്ചിരുന്നു, ആരേലും സ്‌ക്രൂ കയറ്റിയാൽ ലാൽ ചൂടാവും; വെളിപ്പെടുത്തലുമായി ജി സുരേഷ് കുമാർ

സിനിമാ സമരം പ്രഖ്യാപിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ നിർമാതാവ് ആന്റണി...

15 ഓളം വാറ്റുകേന്ദ്രങ്ങൾ; വീടുകൾ കേന്ദ്രീകരിച്ച് മിനി ബാറുകൾ: പോലീസ് പോലും എത്താൻ ഭയക്കുന്ന ഇടുക്കിയിലെ ഗ്രാമം….!

ഇടുക്കി കട്ടപ്പനയ്ക്ക് സമീപമുള്ള പ്രധാനപ്പെട്ട കാർഷിക ഗ്രാമങ്ങളാണ് മേലേചിന്നാറും, ബഥേലും. ഏലവും...

സ്വകാര്യ സ്കൂളുകൾക്ക് വൻ തിരിച്ചടി; പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ അ​ഭി​മു​ഖ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​ന പ​രീ​ക്ഷ​യോ അ​ഭി​മു​ഖ​മോ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി...

ജെ.ഡി എന്നറിയപ്പെടുന്ന ജാക് ഡാനിയേല്‍സ് മുതൽ ജിം ബീം വരെ വില കുത്തനെ കുറയ്ക്കും; എല്ലാത്തിനും നന്ദി പറയേണ്ടത് ട്രംപിനോട്

അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിസ്‌കി ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ വിലകുറയുമെന്ന് റിപ്പോർട്ട്....

പ്രധാനമന്ത്രിയെ വിമർശിച്ച് കാർട്ടൂൺ; വികടൻ ഡോട്ട് കോം ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുഖചിത്രം പ്രസിദ്ധീകരിച്ച പ്രമുഖ തമിഴ്...

Related Articles

Popular Categories

spot_imgspot_img