സ്വത്തുവിവരങ്ങൾ വസ്തുതാവിരുദ്ധം; പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസാണ് കോടതിയെ സമീപിച്ചത്. പ്രിയങ്ക നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകിയ സ്വത്തുവിവരങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് ഹർജിയിൽ പറയുന്നത്.(Petition in High Court against Priyanka Gandhi’s election victory) പ്രിയങ്കയുടെ നാമനിർദേശ പത്രിക തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥിയുടെയും കുടുംബത്തിന്റെയും സ്വത്തുവിവരങ്ങൾ മറച്ചുവച്ചെന്നും നവ്യ പറയുന്നു.