തിരുവനന്തപുരത്ത് കാറിനുള്ളിൽ ഗൃഹനാഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം; ഒപ്പം വളർത്തുനായയും

തിരുവനന്തപുരം: വീട്ടുമുറ്റത്ത് കിടന്നിരുന്ന കാർ കത്തി ഒരാൾ മരിച്ചു. തിരുവനന്തപുരം പാലോട് ആണ് സംഭവം. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാറാണ് കത്തിയത്. 64 വയസ്സുള്ള പുരുഷോത്തമൻ നായരാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം വളർത്തുനായയും ഉണ്ടായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ പത്തരയോടെയാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കാർ കത്തിയത് എന്നാണ് വിവരം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നി​ഗമനം. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. പാലോട് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.