ദലിത് സ്ത്രീക്കെതിരായ വ്യാജക്കേസ്; പേരൂർക്കട എസ്എച്ച്ഒയെ സ്ഥലം മാറ്റി

തിരുവനന്തപുരം: ദലിത് സ്ത്രീയെ വ്യാജക്കേസിൽ കുടുക്കിയ സംഭവത്തിൽ പേരൂർക്കട എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലം മാറ്റി. കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റിയത്. സംഭവത്തിൽ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 23 നു ആണ് പനവൂർ പനയമുട്ടം പാമ്പാടി തോട്ടരികത്തു വീട്ടിൽ ആർ.ബിന്ദുവിനെയാണ് (39) പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിച്ചത്. കുടിക്കാൻ വെള്ളം പോലും നൽകിയില്ലെന്നായിരുന്നു ബിന്ദുവിന്റെ ആരോപണം. ബിന്ദു ജോലിക്കു നിൽക്കുന്ന വീട്ടിലെ വീട്ടമ്മ സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് നൽകിയ പരാതിയിലാണ് 20 … Continue reading ദലിത് സ്ത്രീക്കെതിരായ വ്യാജക്കേസ്; പേരൂർക്കട എസ്എച്ച്ഒയെ സ്ഥലം മാറ്റി