കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ

കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ പെരുമ്പാവൂർ: വളയൻചിറങ്ങര കനാലിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. കണ്ടന്തറ സ്വദേശിയായ റിനാസ് (15) ആണ് മരിച്ചത്. പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. രണ്ട് സഹപാഠികളോടൊപ്പം കനാലിൽ കുളിക്കാനിറങ്ങിയ റിനാസ് ആദ്യം ആഴം കുറഞ്ഞ ചെറിയ കനാലിലായിരുന്നു. തുടർന്ന് മെയിൻ കനാലിലെ ഷട്ടറിനരികിലേക്ക് നീങ്ങി ചാടിയതോടെയാണ് അപകടം സംഭവിച്ചത്. നീന്തൽ അറിയാത്തതിനാൽ വെള്ളത്തിൽപ്പെട്ട റിനാസിനെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിലവിളി കേട്ട് നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം … Continue reading കനാലിൽ കുളിക്കാനിറങ്ങി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; അപകടം വളയൻചിറങ്ങരയിൽ