വൈത്തിരി: വയനാട്ടിൽജനവാസ മേഖലയിൽ വീണ്ടും കാട്ടുപോത്തിറങ്ങി. കഴിഞ്ഞദിവസം വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും ചുറ്റിത്തിരിഞ്ഞ കാട്ടുപോത്താണ് വീണ്ടും കാട് ഇറങ്ങിയെത്തിയത്. ചൊവ്വാഴ്ച ചേലോട്, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നിവിടങ്ങളിലാണ് കാട്ടുപോത്തിനെ കണ്ടത്. മണിക്കൂറുകളോളം ജനവാസ മേഖലയിലൂടെയും ദേശീയപാതയിലൂടെയും കാട്ടുപോത്ത് നടന്നു നീങ്ങുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കാടുകയറ്റിയ കാട്ടുപോത്താണിത്. നിലവിൽ ആളുകൾക്ക് നാശനഷ്ടങ്ങൾ ഒന്നും വരുത്തിയിട്ടില്ലെങ്കിലും കാട്ടുപോത്തിന്റെ സാന്നിദ്ധ്യം ആശങ്കയാവുകയാണ്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടിലാണ് ആദ്യം കാട്ടുപോത്ത് എത്തിയത്. … Continue reading കാടുകയറ്റിവിട്ട കാട്ടുപോത്ത് കാടിറങ്ങി; കയറിയത് രണ്ട് നില കെട്ടിടത്തിന്റെ മുകളിൽ; കാട്ടുമൃഗങ്ങളെ കൊണ്ട് പൊറുതിമുട്ടി ജനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed