കുഞ്ഞൂഞ്ഞിന് വിട ചൊല്ലാന്‍ ജനപ്രവാഹം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനപ്രവാഹം. ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശശീരം ആംബുലന്‍സില്‍ പുതുപ്പള്ളി ഹൗസിലേക്കുള്ള യാത്രയിലാണ്. റോഡരികിലും ആംബുലന്‍സിനെ പിന്തുടര്‍ന്നും നിരവധി പേരാണ് ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനെത്തുന്നത്. പ്രിയനേതാവിനെ കാണാന്‍ കണ്ണീരൊഴുക്കി വഴിയരികില്‍ കാത്തുനില്‍ക്കുകയാണ് തലസ്ഥാന ജനത.

ബെംഗളൂരുവില്‍ നിന്ന് ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അവിടെയും വലിയ തിരക്കായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം പുതുപ്പള്ളി ഹൗസിലേക്ക് എത്തിക്കുന്നത്. ഇവിടുത്തെ പൊതുദര്‍ശനത്തിന് ശേഷം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനം നടക്കും.

ആറ് മണിയോടെ മൃതദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്ക് കൊണ്ടുപോകും. രാത്രിയോടെ തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിയുടെ വീടായ പുതുപ്പള്ളി ഹൗസിലേക്ക് വീണ്ടും മൃതദേഹം കൊണ്ടുവരും. നാളെ രാവിലെ ഏഴരയോടെ കോട്ടയത്തേക്ക് വിലാപ യാത്ര പുറപ്പെടും.

നാളെ വൈകിട്ട് അഞ്ച് മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനമുണ്ടായിരിക്കും. രാത്രിയില്‍ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ജൂലൈ 20ന് ഉച്ചയ്ക്ക് പുതുപ്പള്ളി പള്ളി സെമിത്തേരിയിലാകും മൃതദേഹം സംസ്‌കരിക്കുക. രോഗബാധിതനായി ബെംഗളൂരുവിലെ ചിന്മയാ മിഷന്‍ ആശുപത്രിയില്‍ വെച്ച് പുലര്‍ച്ചെയായിരുന്നു അന്ത്യം. മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഉമ്മന്‍ ചാണ്ടിയുടെ മരണവിവരം അറിയിച്ചത്.

 

spot_imgspot_img
spot_imgspot_img

Latest news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18,...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി...

Other news

പാലാ സെന്റ് തോമസ് സ്കൂൾ വിദ്യാർഥി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

കോട്ടയം: മഞ്ഞപിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍...

രാസ ലഹരികൾ: മാതാപിതാക്കൾ ചെയ്യേണ്ടത്

അഡ്വ. ചാർളി പോൾ(ട്രെയ്നർ, മെൻ്റർ)------------------+-----------രാസലഹരികൾ സമൂഹത്തിൽ ദുരന്തം വിതയ്ക്കുകയാണ്. ഒറ്റത്തവണ ഉപയോഗം...

ചാലക്കുടിയിൽ ബൈക്കപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ചാലക്കുടിയിൽ ബൈക്കപകടത്തിൽ സഹോദരങ്ങള്‍ മരിച്ചു. പട്ടി മറ്റം സ്വദേശികളായ സുരാജ്...

ബലാത്സംഗക്കേസ്; യൂട്യൂബര്‍ പിടിയിൽ

കളമശ്ശേരി: ബലാത്സംഗകേസില്‍ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത്...

പന്നിക്കൂട്ടം കൂട്ടമായി എത്തി; ഫർണിച്ചർ കട തകർത്തു; കൂട്ടത്തിൽ ഏറ്റവും അപകടകാരിയായി മുറിവേറ്റ പന്നി

മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ ഫർണിച്ചർ കട തകർത്ത് പന്നിക്കൂട്ടം. കഴിഞ്ഞ ദിവസം...

Related Articles

Popular Categories

spot_imgspot_img