വ്യാജസീൽ പതിച്ച കുറിപ്പടികളുമായി മയക്കുഗുളികകൾ തേടിയെത്തുന്നവർ… ആലപ്പുഴയിൽ നിന്നുള്ള റിപ്പോർട്ട് ഇങ്ങനെ

ആലപ്പുഴ: ഡോക്ടർമാരുടെ പേരിലുള്ള വ്യാജസീൽ പതിച്ച കുറിപ്പടികളുമായി മയക്കുഗുളികകൾ തേടിയെത്തുന്നവരെ കൊണ്ട് പൊറുതി മുട്ടുകയാണ് ആലപ്പുഴ ജില്ലയിലെ മെഡിക്കൽസ്റ്റോർ ജീവനക്കാർ. മാനസികരോഗികൾക്ക് ശരിയായ ഉറക്കം ലഭിക്കുന്നതിനായി നൽകുന്ന മരുന്നുകളാണ് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നത്. മനോരോഗത്തിനുള്ള മരുന്നുകൾ പുതിയ കുറിപ്പടികളുടെ അടിസ്ഥാനത്തിലേ നൽകാവൂ എന്ന ശക്തമായ നിയമം ഉള്ളതിനാലാണ് ലഹരിമാഫിയ വ്യാജസീൽ നിർമ്മാണത്തിലേക്ക് കടന്നതെന്നാണ് വിവരം. ഡോക്ടറുടെ രജിസ്റ്റർ നമ്പർ അടക്കമുള്ള വിവരങ്ങളുള്ള സീലുകൾ തയ്യാറാക്കിയാണ് കുറിപ്പടികൾ ഒരുക്കുന്നത്. യുവതീയുവാക്കൾക്ക് പുറമേ, സ്കൂൾ വിദ്യാർത്ഥികളെയും പ്രായമായ സ്ത്രീകളെയും മരുന്ന് … Continue reading വ്യാജസീൽ പതിച്ച കുറിപ്പടികളുമായി മയക്കുഗുളികകൾ തേടിയെത്തുന്നവർ… ആലപ്പുഴയിൽ നിന്നുള്ള റിപ്പോർട്ട് ഇങ്ങനെ