ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കണ്ണൂർ: പയ്യന്നൂരിൽ ദേശീയ പാതയിൽ ഉണ്ടായ ഗുരുതരമായ റോഡപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതി ദാരുണമായി മരിച്ചു. കണ്ണൂർ–കാസർകോട് ദേശീയ പാതയിൽ പയ്യന്നൂർ കണ്ടോത്ത്, ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഫീസിൽ ജീവനക്കാരിയായ കെ.കെ. ഗ്രീഷ്മ (38) യാണ് മരിച്ചത്. അന്നൂർ ശാന്തിഗ്രാമത്തിലെ വി.എം. യുഗേഷിന്റെ ഭാര്യയാണ് ഗ്രീഷ്മ. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ടാങ്കർ ലോറി ഇടിച്ചു വ്യാഴാഴ്ച രാവിലെ 9.45 ഓടെയായിരുന്നു അപകടം. ദേശീയ പാതയിലൂടെ സഞ്ചരിച്ച ടാങ്കർ … Continue reading ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം