News4media TOP NEWS
മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, സമയപരിധി വീണ്ടും നീട്ടി സംസ്ഥാനത്ത് അതിശക്ത മഴ; വ്യാപക നാശ നഷ്ടം, വീടുകളിലടക്കം വെള്ളം കയറി; ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു സംസ്ഥാനത്ത് വീണ്ടും ട്രെയിൻ തട്ടി മരണം; ജനശതാബ്ദി എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു; അപകടം മലപ്പുറം താനൂരിൽ എൽ.പി വിഭാഗം ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ, സംഭവം തൃശൂർ വടക്കേക്കാടുള്ള ഹയർ സെക്കൻഡറി സ്കൂളിൽ

പാര്‍ട്ടിയോട് ചോദിച്ചല്ല സ്വകാര്യ ബില്ല് നല്‍കുന്നത്: ഹൈബി

പാര്‍ട്ടിയോട് ചോദിച്ചല്ല സ്വകാര്യ ബില്ല് നല്‍കുന്നത്: ഹൈബി
July 8, 2023

തിരുവനന്തപുരം: തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള തന്റെ സ്വകാര്യബില്‍ ചോര്‍ത്തി വിവാദമുണ്ടാക്കിയതില്‍ ദുരൂഹതയാരോപിച്ച് ഹൈബി ഈഡന്‍ എംപി. കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ബില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോര്‍ത്തി വിവാദമാക്കിയതില്‍ ദുരൂഹണതയുണ്ടെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം.

ബില്‍ പിന്‍വലിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയില്‍ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. ബില്ലിനെ കുറിച്ച് പാര്‍ട്ടി ഔദ്യോഗികമായി ചോദിച്ചാല്‍ മറുപടി നല്‍കും. ബില്‍ പിന്‍വലിക്കാന്‍ പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ അത് ചെയ്യും. പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കാന്‍ താന്‍ തയ്യാറല്ലെന്നും ഹൈബി വിശദീകരിച്ചു. പാര്‍ട്ടി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ഹൈബി ഈഡന്‍ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് അക്കാദമികമായ ചര്‍ച്ചയാണ് ഞാന്‍ ഉയര്‍ത്തിയത്. തന്നെ രൂക്ഷമായി വിമര്‍ശിച്ച പര്‍ട്ടിയിലെ നേതാക്കളുടെ സീനിയോറിറ്റി പരിഗണിച്ച് ഇപ്പോള്‍ അവരോട് മറുപടി പറയുന്നില്ല. പബ്‌ളിസിറ്റി ആഗ്രഹിച്ചാണ് ബില്ല് നല്‍കിയതെന്ന് തന്നെ അറിയുന്നവര്‍ വിശ്വസിക്കില്ല. പാര്‍ട്ടിയോട് ചോദിച്ചല്ല സാധാരണ സ്വകാര്യ ബില്ല് നല്‍കുന്നത്. ഇത് സെന്‍സിറ്റീവ് വിഷയമാണെന്ന് പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചാല്‍ അംഗീകരിക്കും. പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ ബില്‍ പിന്‍വലിക്കാനും തയ്യാറാണ്. ഒരു ആശയം പ്രചരിപ്പിക്കുക എന്നതായിരുന്നു തന്റെ ചിന്ത. ബില്ല് ചോര്‍ന്ന വഴി തന്നെ ദുരൂഹമാണെന്ന് ആവര്‍ത്തിച്ച ഹൈബി, സംസ്ഥാനത്തിന്റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നല്‍കുന്ന കൊച്ചിക്ക് അര്‍ഹമായ സ്ഥാനം കിട്ടണമെന്നും ആവശ്യപ്പെട്ടു.

 

Related Articles
News4media
  • Kerala
  • News
  • Top News

മുന്‍ഗണന വിഭാഗക്കാര്‍ക്കുള്ള റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ഇതുവരെ പൂർത്തിയാക്കിയത് 84.21 ശതമാനം ആളുകൾ, ...

News4media
  • Featured News
  • Kerala
  • News
  • News4 Special

പി.പി ദിവ്യ രണ്ടു ദിവസം കഴിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബ് ഇതായിരുന്നു… അതൊരു വ്യാജ പരാതി ആയിരുന്ന...

News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് അതിശക്ത മഴ; വ്യാപക നാശ നഷ്ടം, വീടുകളിലടക്കം വെള്ളം കയറി; ആലപ്പുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]