ജർമ്മനിയിൽ ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 34കാരൻ: കാലിൽ വെടിവച്ചു വീഴ്ത്തി പോലീസ്

ജർമ്മനിയിൽ ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി രോഗി. ജർമനിയിലെ ഡ്യൂസൽഡോർഫ് സർവകലാശാല ആശുപത്രിയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ സമയത്ത് 34 കാരനായ രോഗിയാണ് ഡോക്ടർക്ക് നേർക്ക് കത്തി വീശിയത്. രോഗിയുടെ ഭീഷണിയെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ അറിയിക്കുകയായിരുന്നു.അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു വീഴ്ത്തി. കാലിൽ വെടിയേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ ആശുപത്രിയുടെ സ്റ്റെയർ കേസിന് സമീപത്ത് വെച്ച് പൊലീസിനെ കണ്ട് ഓടിപ്പോയ ഇയാളുടെ നേർക്ക് പൊലീസ് സ്റ്റൺ ഗൺ ഉപയോഗിച്ചെങ്കിലും ഫലം കണ്ടിരുന്നില്ല. സംഭവവുമായി … Continue reading ജർമ്മനിയിൽ ഡോക്ടറെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 34കാരൻ: കാലിൽ വെടിവച്ചു വീഴ്ത്തി പോലീസ്