കഞ്ചാവ് വലിച്ചതിന് കസ്റ്റഡി മർദ്ദനം; യുവാവിൻ്റെ മരണത്തിൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ടയിൽ കസ്റ്റഡി മരണമെന്ന ആക്ഷേപത്തില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. കോയിപ്രം സിഐ ജി സുരേഷ് കുമാറിനെതിരെയാണ് നടപടി. കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് ഇന്‍സ്പെക്ടര്‍ക്ക് എതിരെ നടപടി എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശിയായ കെഎം സുരേഷിനെ പിന്നീട് കോന്നി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയച്ചെങ്കിലും നാലുദിവസത്തിന് ശേഷം, മാര്‍ച്ച് … Continue reading കഞ്ചാവ് വലിച്ചതിന് കസ്റ്റഡി മർദ്ദനം; യുവാവിൻ്റെ മരണത്തിൽ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്‍ഷന്‍