ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ഡോർ തുറന്നു; തെറിച്ചു വീണ് യാത്രക്കാരിക്ക് പരിക്ക്

താമരശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരി ചുടലമുക്കിലാണ് അപകടമുണ്ടായത്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരിക്കേറ്റത്. രാവിലെ എട്ടുമണിയോടെയാണ് സംഭവം. നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരിക്കെ ബസിന്റെ ഡോര്‍ തുറക്കുകയായിരുന്നു. പരിക്കേറ്റ സീനത്തിനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.