ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

ആലപ്പുഴ: ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. ഇരവുകാട് സ്വദേശി സിദ്ധാര്‍ഥന്‍ (64) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതിന് ആലപ്പുഴ കളര്‍കോട് വെച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ സിദ്ധാര്‍ഥനെ വാഹനം ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ ഡിവൈഎസ്പിയുടെ വാഹനത്തില്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിവൈഎസ്പിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. അടുത്ത അഞ്ചുദിവസം കൂടി മഴ തുടരും; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് … Continue reading ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം