തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഭരണസമിതിയില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. തന്നെ ഒഴിവാക്കണമെന്ന പാര്‍വതി തിരുവോത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ഉത്തരവ്. ഭരണസമിതിയില്‍ തന്നെ ഒഴിവാക്കണമെന്ന് മെയില്‍ വഴി രണ്ടാഴ്ച മുമ്പ് പാര്‍വതി കെഎസ്എഫ്ഡിസി എംഡിയോട് ആവശ്യപ്പെട്ടിരുന്നു. ഭരണസമിതിയില്‍ അംഗമായിരിക്കാന്‍ താത്പര്യമില്ലെന്നായിരുന്നു പാര്‍വതി അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. ചില അംഗങ്ങളെ മാറ്റി കഴിഞ്ഞദിവസം ഭരണസമിതി പുനസംഘടിപ്പിച്ചിരുന്നു.