സിബിഐ കുറ്റപത്രം റദ്ദാക്കണം; വാളയാർ കേസിലെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

കൊച്ചി: സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് വാളയാർ കേസിലെ പെൺകുട്ടികളുടെ മാതാപിതാക്കൾ. കേസിൽ ഇരുവരെയും പ്രതിചേർത്ത കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ സിബിഐ കോടതി-3ൽ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിൽ പെൺകുട്ടികളുടെ മാതാപിതാക്കളെക്കൂടി പ്രതി ചേർത്തിരുന്നു. ഇരുവർക്കും സമൻസ് അയക്കൽ ഉൾപ്പെടെയുള്ളവയ്ക്കായി നടപടികൾ തുടരുകയാണ്. ഇതിനിടെ മാതാപിതാക്കൾ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കുറ്റപത്രം റദ്ദാക്കി പുതിയ അന്വേഷണം നടത്തണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. സിബിഐ അന്വേഷണത്തിൽ സുതാര്യതയില്ല, നടപടി ആസൂത്രിതമാണ് എന്നും ഹർജിയിൽ പറയുന്നു. സിബിഐ … Continue reading സിബിഐ കുറ്റപത്രം റദ്ദാക്കണം; വാളയാർ കേസിലെ മാതാപിതാക്കൾ ഹൈക്കോടതിയിൽ