മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; മാതാപിതാക്കളോട് യുവാവിൻ്റെ പരാക്രമം

മലപ്പുറം: താനൂരില്‍ മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. ഇതോടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാലുകൾ കെട്ടിയിട്ടു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടാണ് യുവാവ് വീട്ടില്‍ ആക്രണ സ്വഭാവം കാണിച്ചത്. മയക്കുമരുന്ന് വാങ്ങാൻ പണം വേണമെന്ന് ആവശ്യപെട്ടായിരുന്നു പരാക്രമം നടത്തിയത്. ഭീഷണിയും പരാക്രമവും തുടര്‍ന്നതോടെ മാതാപിതാക്കള്‍ അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. അയല്‍ക്കാര്‍ സംസാരിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് അതിനുവഴങ്ങിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബലം പ്രയോഗിച്ച് കൈകാലുകള്‍ കെട്ടിയിട്ട് … Continue reading മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല; മാതാപിതാക്കളോട് യുവാവിൻ്റെ പരാക്രമം