ആശുപത്രിയിൽ ഉപേക്ഷിച്ച ‘നിധി’യെ തിരികെ വേണമെന്ന് മാതാപിതാക്കൾ

കൊച്ചി: ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ തിരികെ ഏറ്റെടുക്കാൻ തയ്യാറെന്ന് ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍. ‘നിധി’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി സംരക്ഷണം ഏറ്റെടുത്ത പെൺകുഞ്ഞിനെയാണ് മാതാപിതാക്കൾ തിരികെ ചോദിച്ചത്. ആശുപത്രിയിൽ അടയ്ക്കാൻ പണമില്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചു പോയെന്ന് അവർ പറയുന്നു. നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കഴിയുന്ന കുട്ടിയെ വീഡിയോ കോളിലൂടെ മാതാപിതാക്കൾ കണ്ടു. ജനുവരി 29 നാണ് ജാർഖണ്ഡ് സ്വദേശി എറണാകുളം ജനറൽ ആശുപത്രിയിൽ 27 ആഴ്ച ഗർഭിണിയായിരിക്കെ പെൺകുഞ്ഞിനെ പ്രസവിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെത്തുടർന്ന് കുഞ്ഞിനെ … Continue reading ആശുപത്രിയിൽ ഉപേക്ഷിച്ച ‘നിധി’യെ തിരികെ വേണമെന്ന് മാതാപിതാക്കൾ