പാറമേക്കാവ് ആചാര വെടിക്കെട്ടിന് അനുമതിയായി; ഇന്ന് വെടിക്കെട്ടോടെ വേല ആഘോഷം നടക്കും; തിരുവമ്പാടി വേല വെടിക്കെട്ടിനുള്ള അനുമതി ഇന്ന് നൽകിയേക്കും

തൃശൂർ: പാറമേക്കാവ് ആചാര വെടിക്കെട്ടിന് അനുമതിയായി. ഇന്ന് വെടിക്കെട്ടോടെ വേല ആഘോഷം നടക്കും. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാമെന്നാണ് അനുമതി. ഗുണ്ട്, അമിട്ട്, കുഴിമിന്നൽ എന്നിവ ഉപയോഗിക്കരുത്. പെസോ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണം എന്നുള്ള നിർദേശത്തോടെ തൃശൂർ എഡിഎം ആണ് വെടിക്കെട്ടിന് അനുമതി നൽകിയത്. ജനുവരി 5ന് നടക്കുന്ന തിരുവമ്പാടി വേലയുടെ വെടിക്കെട്ടിനുള്ള അനുമതി ഇന്ന് നൽകിയേക്കും. തേക്കിൻകാട് മൈതാനത്താണ് വെടിക്കെട്ടുകൾ നടക്കുക. വെടിക്കെട്ടിന് അപേക്ഷ ലഭിച്ചാലുടൻ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി എഡിഎമ്മിനു നിർദേശം നൽകിയിട്ടുണ്ട്. രാത്രി … Continue reading പാറമേക്കാവ് ആചാര വെടിക്കെട്ടിന് അനുമതിയായി; ഇന്ന് വെടിക്കെട്ടോടെ വേല ആഘോഷം നടക്കും; തിരുവമ്പാടി വേല വെടിക്കെട്ടിനുള്ള അനുമതി ഇന്ന് നൽകിയേക്കും