അനപ്പുറത്ത് ഇരിക്കുമ്പോൾ തെരുവുനായ്ക്കളെ പേടിക്കണോ? വേണ്ടി വരും, കുരയും ബഹളവും കേട്ട് വിരണ്ട ആനയുടെ മുകളിൽ പാപ്പാൻ കുടുങ്ങിയത് 11 മണിക്കൂർ

കുളനട : തെരുവുനായ്ക്കളുടെ കുരയും ബഹളവും കേട്ട് വിരണ്ട ആനയ്ക്കു മുകളിൽ കുടുങ്ങിയ പാപ്പാനെ താഴെയിറക്കിയത് മണിക്കൂറുകൾക്കു ശേഷം. ഹരിപ്പാട് സ്വദേശി രതീഷിന്റെ അപ്പുവെന്ന ആനയുടെ ഒന്നാം പാപ്പാൻ ചേർത്തല സ്വദേശി കുഞ്ഞുമോനാണ് ആനപ്പുറത്ത് കുടുങ്ങിയത്. ആനയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇന്നലെ രാവിലെ പതിനൊന്നു മണി​യോടെ ആനപ്പുറത്ത് കയറിയ കുഞ്ഞുമോനെ രാത്രി പത്തുമണിയോടെ അനയ്ക്ക് മയക്കുമരുന്ന് കുത്തിവച്ചശേഷമാണ് താഴെയിറക്കിയത്. കുളനട ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പാണിൽ കല്ലുവരമ്പ് ഭാഗത്ത് ഇന്നലെ രാവിലെ 10.45നാണ് ആന പിണങ്ങിയത്. … Continue reading അനപ്പുറത്ത് ഇരിക്കുമ്പോൾ തെരുവുനായ്ക്കളെ പേടിക്കണോ? വേണ്ടി വരും, കുരയും ബഹളവും കേട്ട് വിരണ്ട ആനയുടെ മുകളിൽ പാപ്പാൻ കുടുങ്ങിയത് 11 മണിക്കൂർ