പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കെട്ടി അടച്ചു; വീട്ടിലേക്ക് കയറാനാകാതെ കടവരാന്തയിൽ കിടന്ന് കുടുംബം

കാസർകോട്: കാസർകോട് ബന്തടുക്കയിൽ പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കെട്ടി അടച്ചതായി പരാതി. ഭിന്നശേഷിക്കാരായ രണ്ട് പേർ അടങ്ങുന്ന കുടുംബം ഇതോടെ ദുരിതത്തിലായി. റോഡ് പുനഃസ്ഥാപിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും ഇതുവരെ നടപടി ഉണ്ടായില്ല. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദ്ദേശത്തിനും പുല്ലുവില കൊണ്ടാണ് പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കെട്ടി അടച്ചതെന്ന് പരാതിക്കാർ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷമായി വീട്ടിലേക്ക് പോകാൻ ആകാതെ കടമുറിയുടെ വരാന്തയിലാണ് കുടുംബം ഇപ്പോൾ താമസിക്കുന്നത്. പ്രതാപും കുടുംബവുമാണ് ദുരിതത്തിലായത്. മുഖ്യ … Continue reading പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി കെട്ടി അടച്ചു; വീട്ടിലേക്ക് കയറാനാകാതെ കടവരാന്തയിൽ കിടന്ന് കുടുംബം