ഇനിമഴക്കാലത്ത് കാണാം… സഞ്ചാരികൾക്ക് നിരാശ, പാലരുവി വെള്ളച്ചാട്ടം അടച്ചു

കൊല്ലം: പേരുകേട്ട ഇക്കോടൂറിസം കേന്ദ്രമാണ് പാലരുവി. മനുഷ്യസ്പർശമേൽക്കാത്ത ഉൾക്കാടുകളിൽ നിന്നും ഒഴുകിയെത്തുന്ന പാലുപോലെയുള്ള അരുവിയായതുകൊണ്ടാവാം ഇതിനെ പാലരുവി എന്നു വിളിക്കുന്നത്. പ്രശസ്ത ഇക്കോ ടൂറിസം കേന്ദ്രമാണെങ്കിലും ചരിത്രത്താളുകളിൽ ഇടംപിടിച്ച വിനോദസഞ്ചാരകേന്ദ്രമാണ് ഇത്. സഞ്ചാരികൾക്ക് നിരാശ സമ്മാനിച്ച് ആര്യങ്കാവ് പാലരുവി വെള്ളച്ചാട്ടം താത്കാലികമായി അടച്ചിരിക്കുകയാണ് ഇപ്പോൾ. നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്നാണ് വേള്ളച്ചാട്ടം നിലവിൽ അടച്ചത്. ചൊവ്വാഴ്ചമുതൽ സഞ്ചാരികളെ വെള്ളച്ചാട്ടത്തിലേക്ക് കയറ്റിവിടില്ലെന്നാണ് അറിയിപ്പ്. കിഴക്കൻമേഖലകളിൽ വേനൽമഴ പെയ്തങ്കിലും വെള്ളച്ചാട്ടത്തിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറവായതാണ് തിരിച്ചടിയായത്. ഇതോടെ വെള്ളച്ചാട്ടത്തിന് തൊട്ടുതാഴെനിന്നുപോലും സഞ്ചാരികൾക്ക് കുളിക്കാൻ … Continue reading ഇനിമഴക്കാലത്ത് കാണാം… സഞ്ചാരികൾക്ക് നിരാശ, പാലരുവി വെള്ളച്ചാട്ടം അടച്ചു