പാലക്കാട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പതിനഞ്ചോളം പേര്‍ക്ക് പരുക്ക്
പാലക്കാട്: തമിഴ്നാട്ടിൽ നിന്നും എത്തിയ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തി മംഗലത്താണ് അപകടം നടന്നത്. ഇക്കഴിഞ്ഞ രാത്രി പന്ത്രണ്ടരയോടെയാണ് അപകടം ഉണ്ടായത്. തമിഴ്നാട് തിരുത്തണിയിൽ നിന്നും ശബരിമല ദർശനത്തിന് പോകുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇരുപത്തഞ്ചോളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed