മഴയത്ത് സഡൻ ബ്രേക്കിട്ട ബസ് തെന്നിമാറി മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്; അപകടം പാലക്കാട്
പാലക്കാട്: പാലക്കാട് ബസ് മറിഞ്ഞ് അപകടം. പാലക്കാട് – ചെർപ്പുളശേരി റൂട്ടിൽ സർവീസ് നടത്തുന്ന ജയ്ഹിന്ദ് എന്ന ബസ്സാണ് കോങ്ങാട് വെച്ച് മറിഞ്ഞത്. പാറശേരിക്കും കൊട്ടശേരിക്കും ഇടയിൽ വച്ചാണ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റെന്നാണ് വിവരം.പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് ശക്തമായ മഴയുള്ള സമത്താണ് അപകടം. സഡൻ ബ്രേക്കിട്ട ബസ് തെന്നിമാറി മറിയുകയായിരുന്നു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed