ഇന്ത്യയ്‌ക്കെതിരെ വിജയിക്കാന്‍ പാക്കിസ്ഥാന് അവസരമൊരുക്കണം: അഫ്രീദി

 

ഇസ്ലാമാബാദ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ പാക്കിസ്ഥാന്‍ മുന്നോട്ടുവച്ച ഹൈബ്രിഡ് മോഡല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലും (എസിസി) ഇന്ത്യയുടെ അംഗീകരിച്ചതോടെ ഇനി ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പാണ് ശ്രദ്ധാകേന്ദ്രം. ലോകകപ്പിനുള്ള മത്സക്രമം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കരട് മത്സരക്രമം ബിസിസിഐ ഐസിസിക്ക് കൈമാറിയിരുന്നു. ഇതുപ്രകാരം ഒക്ടോബര്‍ 5ന് ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയുമായാണ്.

ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം 15ന് അഹമ്മദാബാദില്‍ നടക്കും. ഏഷ്യാകപ്പിനുള്ള ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചതോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളിക്കില്ലെന്ന നിലപാട് പാക്കിസ്ഥാന്‍ മയപ്പെടുത്തിയെന്നായിരുന്നു സൂചനയെങ്കിലും ഇതു സംബന്ധിച്ച് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. മോദി സ്റ്റേഡിയത്തില്‍ കളിക്കേണ്ടെന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ (പിസിബി) തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക്ക് താരമായ ഷാഹിദ് അഫ്രീദി.

പാക്കിസ്ഥാന്‍ ടീമിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് പിസിബിയോട് അഫ്രീദി അഭ്യര്‍ഥിച്ചു. അഹമ്മദാബാദില്‍ ഇന്ത്യയ്‌ക്കെതിരെ വിജയിക്കാന്‍ പാക്കിസ്ഥാന് അവസരമൊരുക്കണമെന്നാണ് ഒരു പ്രാദേശിക വാര്‍ത്താ ചാനലില്‍ അഫ്രീദി പറഞ്ഞത്. ”എന്തുകൊണ്ടാണ് അഹമ്മദാബാദിലെ പിച്ചില്‍ കളിക്കാന്‍ പാക്കിസ്ഥാന്‍ വിസമ്മതിക്കുന്നത്? അവിടെ എന്താ പ്രേതബാധയുണ്ടോ?”- അഫ്രീദി ചോദിച്ചു.

”പോയി കളിക്കൂ- പോയി കളിക്കൂ, ജയിക്കൂ. ഇതൊക്കെയാണ് വെല്ലുവിളികളെങ്കില്‍, അവയെ മറികടക്കാനുള്ള ഏക മാര്‍ഗം വിജയമാണ്. പാക്കിസ്ഥാന്‍ ടീമിന്റെ വിജയമാണ് പ്രധാനം. ഇതു പോസിറ്റീവായി എടുക്കുക. ഇന്ത്യയ്ക്ക് അവിടെയാണ് സൗകര്യമെങ്കില്‍ നിങ്ങള്‍ പോയി, തിങ്ങിനിറഞ്ഞ ഇന്ത്യന്‍ കാണികളുടെ മുന്നില്‍ ഒരു വിജയം നേടുകയും നിങ്ങള്‍ക്ക് എന്താണ് ലഭിച്ചതെന്ന് അവരെ കാണിക്കുകയും വേണം.”- താരം കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് അനുസരിച്ച്, ഐസിസി ഉദ്യോഗസ്ഥര്‍ പിസിബി ചെയര്‍മാന്‍ നജാം സേഥിയെ പാക്കിസ്ഥാനിലെത്തി കണ്ടിരുന്നു. നോക്കൗട്ട് മത്സരമല്ലെങ്കില്‍ അഹമ്മദാബാദില്‍ ലോകകപ്പ് മത്സരം കളിക്കില്ലെന്ന് അദ്ദേഹം അറിയിച്ചെന്നാണ് സൂചന. ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനിലേക്കു വിടില്ലെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ഇതോടെ ഹൈബ്രിഡ് മോഡല്‍ നടത്താന്‍ ഐസിസി നിര്‍ബന്ധിതരായത്. ഇന്ത്യയുടേത് ഉള്‍പ്പെടെ ഒന്‍പത് മത്സരങ്ങള്‍ ശ്രീലങ്കയിലും നാല് മത്സരങ്ങള്‍ പാക്കിസ്ഥാനിലുമാണ് നടക്കുക. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 17 വരെയാണ് ഏഷ്യകപ്പ്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ എന്നീ ടീമുകള്‍ പങ്കെടുക്കും.

 

spot_imgspot_img
spot_imgspot_img

Latest news

ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ....

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

Other news

ബഹ്റൈനിൽ കോടികളുടെ തട്ടിപ്പ് നടത്തിയത് മലയാളി അക്കൗണ്ടൻ്റുമാർ; ഒരാൾക്ക്ഒരു വർഷത്തെ തടവും 74000 ദീനാർ പിഴയും

മനാമ: ബഹ്റൈനിൽ സ്വകാര്യ കമ്പനിയിൽ നിന്ന് കോടികളുടെ തട്ടിപ്പുനടത്തിയ മലയാളി അക്കൗണ്ടന്‍റുമാരിൽ...

കൊച്ചു വെളുപ്പാൻ കാലത്ത് വിമാനം പിടിച്ച് മന്ത്രി വീണ ജോർജ് ഡൽഹിയിലേക്ക് പോയത് ഇതിനായിരുന്നോ? ആശമാരെ പിന്നേം പറ്റിച്ചോ?

ന്യൂഡൽഹി: ആരോഗ്യമന്ത്രി വീണ ജോർജ് അതിരാവിലെ ഡൽഹിയിലേക്ക് പറക്കുന്നതിന് തൊട്ടുമുൻപ് മാധ്യമങ്ങളോട്...

ഒറ്റമൂലി രഹസ്യം ചോർത്താൻ ക്രൂര കൊലപാതകം; ഷാബ ഷെരീഫ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ

മലപ്പുറം: പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന്...

ഇനി പേടിക്കണ്ട, തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​റേ​റ്റി​ലെ തേ​നീ​ച്ചകളെ തു​ര​ത്തി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​റേ​റ്റി​ലെ തേ​നീ​ച്ച​യെ തു​ര​ത്തി ജി​ല്ലാ ഭ​ര​ണ​കൂ​ടം. പു​ല​ർ​ച്ചെ തേ​നീ​ച്ച...

പുല്ലുവഴിയിൽ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി; യുവാവിന് പരുക്ക്

പെരുമ്പാവൂർ: അമിത വേ​ഗതയിലെത്തിയ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. പുല്ലുവഴി...

ആനയിറങ്കലിൽ കാട്ടാന ചരിഞ്ഞ നിലയിൽ; കണ്ടെത്തിയത് എട്ടു വയസ് പ്രായമുള്ള പിടിയാനയുടെ ജഡം

ഇടുക്കി ആനയിറങ്കലിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടു വയസ് പ്രായമുള്ള...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!