പാക് ഡ്രോണ്‍ ആക്രമണം; സെെനികന് വീരമൃത്യു

ന്യൂഡല്‍ഹി: ഉദ്ദംപൂര്‍ വ്യോമത്താവളത്തിനു നേരെയുണ്ടായ പാകിസ്താന്‍ ഡ്രോണ്‍ ആക്രമണത്തില്‍ സെെനികന് വീരമൃത്യു. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്റായിരുന്ന രാജസ്ഥാന്‍ ജുഝുനു സ്വദേശി സുരേന്ദ്ര സിങ് മോഗ (36) ആണ് വീരമൃത്യു വരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ആയി ശനിയാഴ്ച പുലര്‍ച്ചെയാണ് വ്യോമതാവളത്തിന് നേരെ പാകിസ്താൻ ആക്രമണം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികന്റെ ശരീരത്തില്‍ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിരിക്കെ വീരമൃത്യു വരിച്ചു. 14 വര്‍ഷത്തിലേറെയായി സൈനിക സേവനം അനുഷ്ഠിച്ചിരുന്ന സുരേന്ദ്ര സിങ് രണ്ട് … Continue reading പാക് ഡ്രോണ്‍ ആക്രമണം; സെെനികന് വീരമൃത്യു