ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിൽ പ്രധാനസാക്ഷിയായി കശ്മീരിലെ പ്രാദേശിക വീഡിയോഗ്രാഫര്‍. ആക്രമണം നടന്ന ദിവസമായ ഏപ്രില്‍ 22-ന് ഇദ്ദേഹം ബൈസാരണ്‍വാലിയിലുണ്ടായിരുന്നു. ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ ഇദ്ദേഹം പകർത്തിയിട്ടുണ്ടെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ക്കായി റീലുകൾ ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇദ്ദേഹം. അപ്രതീക്ഷിതമായി വെടിവെപ്പ് നടന്നതിന് പിന്നാലെ ഇദ്ദേഹം രക്ഷപ്പെടാനായി ഓടി ഒരു മരത്തില്‍ക്കയറിയൊളിച്ചെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. തുടർന്ന് മരത്തിലിരുന്ന് ഭീകരാക്രമണ ദൃശ്യങ്ങള്‍ ഇദ്ദേഹം മുഴുവനായി പകര്‍ത്തി. സംഭവത്തെ തുടർന്ന് വീഡിയോഗ്രാഫറെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഭീകരരെയും അവരെ സഹായിച്ചവരെയും തിരിച്ചറിയുന്നതിനായി എന്‍ഐഎ … Continue reading ഭീകരരിൽ നിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറി, പിന്നാലെ ദൃശ്യങ്ങൾ പകർത്തി; വീഡിയോഗ്രാഫറുടെ സമയോചിത ഇടപെടലിൽ ലഭിച്ചത് നിർണായക തെളിവുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed