പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും

ഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു മലയാളിയും കൊല്ലപ്പെട്ടതായി വിവരം. കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ(68) ആണ് മരിച്ചത്. കുടുംബത്തോടൊപ്പം ഇന്നലെയാണ് രാമചന്ദ്രൻ കാശ്മീരിൽ എത്തിയത്. മറ്റു കുടുംബാം​ഗങ്ങൾ സുരക്ഷിതരാണെന്നാണ് വിവരം. ഇടപ്പള്ളി മോഡേൺ ബ്രെഡ് അടുത്ത് മങ്ങാട്ട് റോഡിലാണ് രാമചന്ദ്രൻ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ മകൾ കഴിഞ്ഞ ദിവസമാണ് ദുബായിൽ നിന്ന് എത്തിയത്. ഏപ്രില്‍ 16ന് വിവാഹിതനായ കൊച്ചിയില്‍ സേവനമനുഷ്ഠിച്ചിരുന്ന നേവി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. നാവികസേനയിലെ ലെഫ്റ്റനൻ്റ് വിനയ് അഗർവാളാണ് കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശിയായ ഇദ്ദേഹത്തിന്റെ … Continue reading പഹൽ​ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും