ഒരു ഒറ്റരൂപ തരാമോ? സംഭാവന തേടി പി വി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പൊതുജനങ്ങളിൽ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ. സോഷ്യൽമീഡിയ വഴിയാണ് അൻവർ സംഭാവന അഭ്യർത്ഥിച്ചിരിക്കുന്നത്. പണം അയക്കാനുള്ള അക്കൗണ്ട് വിവരങ്ങളും അൻവർ പേജിൽ നൽകിയിട്ടുണ്ട്. എന്നാൽ പണം അയക്കുന്നവരുടെ വിവരങ്ങൾ പുറത്തുവിടില്ലെന്ന് അൻവർ പറയുന്നു. പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ അധികാരവും ഭരണത്തണലിനും അപ്പുറം വിയർപ്പൊഴുക്കി സമ്പാദിച്ചതുകൂടി നഷ്ടപ്പെട്ടയാളാണ് താൻ എന്ന് പി വി അൻവർ പോസ്റ്റിൽ പറയുന്നു. ‘എത്രയോ കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്നാൽ ഒരു … Continue reading ഒരു ഒറ്റരൂപ തരാമോ? സംഭാവന തേടി പി വി അൻവർ