സ്കൂൾ പ്രവേശനോത്സവത്തിന് മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി; സ്കൂളിന് വീഴ്ച്ച സംഭവിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: സ്കൂൾ പ്രവേശനോത്സവത്തിന് പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചതിൽ സ്കൂളിന് വീഴ്ച്ച സംഭവിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം.നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചത് ​ഗുരുതര വീഴ്ച്ചയാണെന്നും ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പോക്സോ കേസ് പ്രതി പരിപാടിയിൽ പങ്കെടുത്തതിന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഹെഡ്‍മാസ്റ്റർക്ക് ഒരിക്കലും ഒഴിയാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. പടിഞ്ഞാറേക്കോട്ട ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിനാണ് പോക്സോ കേസ് പ്രതിയായ മുകേഷ് എം നായർ അതിഥിയായെത്തിയത്. സംഭവം … Continue reading സ്കൂൾ പ്രവേശനോത്സവത്തിന് മുഖ്യാതിഥിയായി പോക്സോ കേസ് പ്രതി; സ്കൂളിന് വീഴ്ച്ച സംഭവിച്ചെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്