കൊല്‍ക്കത്ത: പ്രതിപക്ഷത്തിന്റെ ‘ഇന്ത്യ’ സഖ്യത്തെ കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഹാസത്തില്‍ പ്രതികരിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ സഖ്യം രാജ്യത്തിന് അനുകൂലമാണെന്ന് മമത ബാനര്‍ജി പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണം എടുത്തുകളയുന്ന നിര്‍ദിഷ്ട നിയമത്തില്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കരുതെന്ന് ഷാ പ്രതിപക്ഷ സഖ്യത്തിലെ കക്ഷികളോട് അഭ്യര്‍ത്ഥിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു പ്രതികരണം.
ബിജെപി അക്രമത്തെ പിന്തുണയ്ക്കുകയാണെന്നും അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം വിജയിക്കുമെന്നും മമതാ ബാനര്‍ജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ പാര്‍ലമെന്റില്‍ സംസാരിച്ച ഷാ, ബില്‍ വഴി കോടതി ഉത്തരവിനെ മറികടക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണം തള്ളിയിരുന്നു. പ്രതിപക്ഷം ആശങ്കപ്പെടേണ്ടത് ഡല്‍ഹിയെക്കുറിച്ചാണെന്നും അവരുടെ പുതുതായി രൂപീകരിച്ച ഇന്ത്യന്‍ സഖ്യത്തെക്കുറിച്ചല്ല എന്നും ഷാ പറഞ്ഞിരുന്നു.
‘ഒരു സഖ്യമുണ്ടാക്കിയതുകൊണ്ട് മാത്രം ഡല്‍ഹിയില്‍ നടക്കുന്ന എല്ലാ അഴിമതികളെയും പിന്തുണയ്ക്കരുതെന്ന് പാര്‍ട്ടികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കാരണം സഖ്യമുണ്ടായാലും പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പില്‍ മുഴുവന്‍ ഭൂരിപക്ഷത്തോടെ വിജയിക്കും’, ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഡല്‍ഹിയുടെ വിജയം ഇന്ത്യന്‍ സഖ്യത്തിന്റെ വിജയമായി അര്‍ത്ഥമാക്കുന്നതിനാല്‍ ശരിയായ കാര്യമാണ് ഷാ പറഞ്ഞതെന്നായിരുന്നു ബാനര്‍ജിയുടെ പ്രതികരണം.
പ്രതിപക്ഷ സഖ്യം പുതിയതാണ്. രാജ്യത്തുടനീളം ഞങ്ങള്‍ക്ക് സാന്നിധ്യമുണ്ട്. തീര്‍ച്ചയായും, ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കും. ഡല്‍ഹിയില്‍ ഞങ്ങളുടെ പാര്‍ലമെന്റ് ഉണ്ട്. മനഃപൂര്‍വ്വമോ അല്ലാതെയോ അദ്ദേഹം പറഞ്ഞത് ശരിയാണോ എന്ന് എനിക്കറിയില്ല’, മമതാ ബാനര്‍ജി പറഞ്ഞു.
‘കാവിവല്‍ക്കരണത്തിന്റെ പേരില്‍ ബിജെപിക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ‘ഭീകരത സൃഷ്ടിക്കുന്നത് അവരുടെ പാരമ്പര്യമാണ്, ഭരണഘടനയല്ല. ചിലപ്പോള്‍ എനിക്ക് ലജ്ജ തോന്നുന്നു. ദളിതുകളും ആദിവാസികളും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നു. റിപ്പോര്‍ട്ടര്‍മാരോട് പോലും ഹിന്ദുവോ മുസ്ലീമോ എന്ന് ചോദിക്കുന്നു. അക്രമമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് അവര്‍ കരുതുന്നു. അവര്‍ അക്രമം തിരഞ്ഞെടുത്ത് എല്ലാം കാവിയാക്കും. കാവി നിറം നമുക്ക് ഇഷ്ടമല്ലെന്നല്ല. പക്ഷേ രാജ്യം മുഴുവന്‍ കാവിയാണെങ്കില്‍ മറ്റ് നിറങ്ങള്‍ എവിടെ പോകും? ദൈവങ്ങളോടും ബലിയോടും ബന്ധപ്പെട്ട ഒരു നിറമാണ് കാവി. പീഡനത്തെ പരാമര്‍ശിക്കാന്‍ അവര്‍ ഇത് ഉപയോഗിക്കുകയാണെങ്കില്‍, ആളുകള്‍ അത് അംഗീകരിക്കില്ല’, ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.