‘ഓപ്പറേഷൻ സിന്ദൂർ’; സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ

‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ ഉത്തം മഹേശ്വരി. ആരുടേയും വികാരങ്ങളെ വ്രണപ്പെടുത്താനോ പ്രകോപിപ്പിക്കാനോ ഉദ്ദേശിച്ചല്ല ചിത്രം പ്രഖ്യാപിച്ചതെന്ന് ഉത്തം മഹേശ്വരി പറഞ്ഞു. ചിത്രം പ്രഖ്യാപിച്ചതിൽ നിർവ്യാജമായ ഖേദം പ്രകടിപ്പിക്കുന്നതായി സംവിധായകൻ പറയുന്നു. ഇന്ത്യൻ സായുധ സേനയുടെ വീരോചിതമായ പ്രയത്‌നങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. സൈനികരുടെയും നേതൃത്വത്തിന്റെയും ധൈര്യവും ത്യാഗവും ശക്തിയും വളരെയധികം സ്പർശിച്ചെന്നും ഈ ശക്തമായ കഥ വെളിച്ചത്തു കൊണ്ടുവരാൻ ആഗ്രഹിച്ചെന്നും പണമോ പ്രശസ്തിയോ ആയിരുന്നില്ല ലക്ഷ്യമെന്നും … Continue reading ‘ഓപ്പറേഷൻ സിന്ദൂർ’; സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ