പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ അദൃശ്യനായ സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ ചാണ്ടി ഉണ്ടാകുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. പാലായില്‍ മാണി മരിച്ചപ്പോള്‍ ഏല്‍ക്കാതിരുന്ന സഹതാപ തരംഗം പുതുപ്പള്ളിയില്‍ വിജയിക്കുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു. പുതുപ്പള്ളിയിലും പാലായിലും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ മനസ്സില്‍ ഉറപ്പിക്കും. ബാക്കി ഉള്ളതൊക്കെ വെറും ഷോ മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതുപ്പള്ളിയുടെ പ്രധാന നഗരം പാമ്പാടിയാണ്. പാമ്പാടിയില്‍ മികച്ച വികസനം കൊണ്ടു വരാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞിട്ടുണ്ട്. സിപിഐഎമ്മുകാര്‍ പണ്ടും മതസാമുദായിക നേതാക്കളെ കാണാന്‍ പോകാറുണ്ട്. പക്ഷേ രഹസ്യമായിട്ടാണെന്ന് മാത്രം. കോണ്‍ഗ്രസ്സുകാര്‍ പരസ്യമായി എല്ലാവരും അറിയുന്ന പോലെയാണ് കാണുക. 30,000 വോട്ടിന് മുകളില്‍ ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ വിജയിക്കും. റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.