ട്രംപിന്റെ അധിക തീരുവ ചുമത്തലിനെതിരെ തിരിച്ചടിച്ച് കാനഡ; അമേരിക്കൻ മദ്യത്തിന് വിലക്ക്

ഒട്ടാവ: യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക തീരുവ ചുമത്തലിനെതിരെ തിരിച്ചടിച്ച് കാനഡയിലെ പ്രവിശ്യകളും. അമേരിക്കൻ മദ്യത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് ഒന്റാരിയോ. അമേരിക്കൻ മദ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്ലെറ്റ് ശൃംഘലയായ LCBO വെബ്സൈറ്റ് താൽകാലികമായി നിർത്തി. അമേരിക്കൻ മദ്യം ഔട്ട്ലെറ്റുകളിൽ നിന്ന് നീക്കാൻ സർക്കാർ നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായുള്ള കരാറും ഒന്റാരിയോ നിർത്തലാക്കുമെന്നാണ് വിവരം. അമേരിക്കൻ കമ്പനികൾക്ക് നൽകിയ സർക്കാർ കരാറുകൾ നിർത്തലാക്കാൻ നോവ സ്കോഷ്യ പ്രവിശ്യയും തീരുമാനിച്ചിട്ടുണ്ട്. … Continue reading ട്രംപിന്റെ അധിക തീരുവ ചുമത്തലിനെതിരെ തിരിച്ചടിച്ച് കാനഡ; അമേരിക്കൻ മദ്യത്തിന് വിലക്ക്