ഇങ്ങനെ കരയിക്കല്ലേ ഉള്ളി; വില കുതിച്ചുയരുന്നു

കനത്ത മഴയെ തുടര്‍ന്ന് ഉള്ളിവില Onion price കുതിച്ചുയരുന്നു. മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയാണ് ഉള്ളി വില വര്‍ദ്ധിക്കുന്നതിന് കാരണമായത്. കനത്ത മഴയെതുടര്‍ന്ന് ഉള്ളികള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതോടെ വിളവെടുപ്പും വൈകി. ഇതോടെ ഉള്ളിയുടെ വിതരണം തടസപ്പെട്ടതോടെയാണ് ഉള്ളി വിലയും ഉയരുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് വിളവെടുപ്പ് 10 മുതല്‍ 15 ദിവസം വരെ വൈകിയത്. രാജ്യത്ത് നിലവില്‍ ഉള്ളിയുടെ വില 60 മുതല്‍ 80 വരെയാണ് ചില്ലറ വിപണിയില്‍. … Continue reading ഇങ്ങനെ കരയിക്കല്ലേ ഉള്ളി; വില കുതിച്ചുയരുന്നു