ഹണി ട്രാപ്പിലൂടെ ജ്യോത്സ്യനെ കവർച്ച ചെയ്ത സംഭവം; ഒരാൾ കൂടി പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ഹണി ട്രാപ്പിലൂടെ ജ്യോത്സ്യന്റെ സ്വർണവും, പണവും കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. നല്ലേപ്പിള്ളി സ്വദേശി രഞ്ജിത്താണ് ഇന്നലെ രാത്രി കൊഴിഞ്ഞാമ്പാറയിൽ പിടിയിലായത്. ജ്യോത്സ്യനെ വിളിച്ച് വരുത്തി ബലപ്രയോഗത്തിലൂടെ നഗ്നദ്യശ്യങ്ങൾ എടുത്ത സംഘത്തിൽ ഇയാൾ ഉണ്ടായിരുന്നു. കേസിൽ ഇനിയും 7 പേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് യുവതി അടക്കമുള്ള സംഘത്തിന്റെ തട്ടിപ്പിനിരയായത്. കേസിൽ ഉൾപ്പെട്ട സ്ത്രീയടക്കം രണ്ട് പേരെ പൊലീസ് … Continue reading ഹണി ട്രാപ്പിലൂടെ ജ്യോത്സ്യനെ കവർച്ച ചെയ്ത സംഭവം; ഒരാൾ കൂടി പിടിയിൽ