ഹൈദരാബാദ്: ദീപാവലി ആഘോഷത്തിനായുള്ള പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ ഏലൂർ ജില്ലയിലാണ് അപകടമുണ്ടായത്.(One dead, six injured in ‘onion bomb’ blast) ഒനിയൻ ബോംബ് എന്നറിയപ്പെടുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തിൽ പടക്കവുമായി വരുമ്പോൾ ബൈക്ക് റോഡിലെ കുഴിയിൽ ചാടുകയായിരുന്നു. ഈ സമയത്താണ് പടക്കം താഴെവീണ് പൊട്ടിത്തെറിച്ചത്. ഉള്ളി ഗുണ്ടുകൾക്ക് പ്രഹര ശേഷി കൂടുതലാണെന്നും ഐഇഡി സ്ഫോടകവസ്തുവിൻ്റെ ശക്തിയുണ്ടെന്നും ആണ് റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. … Continue reading യാത്രക്കിടെ സ്കൂട്ടർ കുഴിയിൽ ചാടി, കയ്യിൽ സൂക്ഷിച്ചിരുന്ന ‘ഒനിയൻ ബോംബ്’ പൊട്ടിത്തെറിച്ച് ഒരു മരണം, ആറു പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed