പഴയ കൊച്ചിന്‍ പാലം ഓർമ്മയാകുന്നു

പാലക്കാട്: ഷൊര്‍ണൂരില്‍ ഭാരതപുഴയ്ക്ക് കുറുകെയായി തകര്‍ന്നുകിടക്കുന്ന പഴയ കൊച്ചിന്‍ പാലം പൊളിച്ചു നീക്കും. കെ രാധാകൃഷ്ണന്‍ എംപിയുടെയും യുആര്‍ പ്രദീപ് എംഎല്‍എയുടെയും ഇടപെടലിനെ തുടര്‍ന്നാണ് പാലം പൊളിക്കാൻ തീരുമാനിച്ചത്. 2003ല്‍ ജനുവരി 25നാണ് പുതിയ പാലം നിർമിച്ചത്. ബലക്ഷയത്തെ തുടര്‍ന്ന് പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച് പുതിയ പാലം നിര്‍മ്മിക്കുകയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ആണ് കൊച്ചിന്‍ പാലം നിര്‍മ്മിച്ചത്. കൊച്ചി മഹാരാജാവ് രാമവര്‍മ്മയുടെ ആഗ്രഹപ്രകാരം തിരുകൊച്ചിയെയും മലബാറിനെയും ബന്ധിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു പാലത്തിന്റെ നിർമാണം. ഷൊര്‍ണൂരിലേക്ക് പോയിരുന്ന ട്രെയിന്‍ ഗതാഗതം … Continue reading പഴയ കൊച്ചിന്‍ പാലം ഓർമ്മയാകുന്നു