രാജ്യത്ത് പാചകവാതക വില കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ച് എണ്ണക്കമ്പനികള്‍. 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ 58.50 രൂപയുടെ കുറവാണ് വന്നിട്ടുള്ളത്. വിലക്കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു. പുതിയ വില ഇളവ് അനുസരിച്ച് ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില 1665 രൂപയായി കുറഞ്ഞിട്ടുണ്ട്. 57.5 രൂപയാണ് കേരളത്തിൽ കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറുകളുടെ വില 1,672 രൂപയായി. കോഴിക്കോട്ട് 1,704 രൂപ. തിരുവനന്തപുരത്ത് 1,693 രൂപയുമാണ്. ജൂണ്‍ മാസത്തിലും എണ്ണക്കമ്പനികള്‍ വാണിജ്യ … Continue reading രാജ്യത്ത് പാചകവാതക വില കുറഞ്ഞു