പ്രവാസി മലയാളി ഒരിക്കലും മറക്കാത്ത ‘ഡിഎക്സ്ബി’ അടച്ചുപൂട്ടുന്നു

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളം(ഡിഎക്സ്ബി) അടച്ചുപൂട്ടുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. പുതിയ അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിന്റെ ആദ്യഘട്ടം 2032-നകം പൂർത്തിയാകുന്നതോടെയാണ് ഡിഎക്സ്ബിയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നതോടെ ഡിഎക്സ്ബി എയര്‍പോര്‍ട്ടിന്റെ സ്ഥലം ഭവന, വാണിജ്യ, പരസ്യ ആവശ്യങ്ങൾക്കായി പുനർവിനിയോഗിക്കാനുള്ള സാധ്യതകളെ കുറിച്ചുള്ള ചർച്ചകളും തകൃതിയാണ്. നഗരത്തിന്റെ മാറിവരുന്ന ആവശ്യങ്ങൾ, ജനസംഖ്യാ പ്രവണതകൾ, ഗതാഗത മാതൃകകൾ എന്നിവ ആധാരമാക്കിയുള്ള ഒരു ഡേറ്റ-അനാലിറ്റിക്‌സ് അടിസ്ഥാനമാക്കിയുള്ള പദ്ധതിയാവണം വികസനത്തിനായി ഇവിടെ തിരഞ്ഞെടുക്കേണ്ടതെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടാതെ ഭാവിയിൽ … Continue reading പ്രവാസി മലയാളി ഒരിക്കലും മറക്കാത്ത ‘ഡിഎക്സ്ബി’ അടച്ചുപൂട്ടുന്നു